logo
AD
AD

വീട്ടിൽ സ്വർണനിധി ഉണ്ടെന്ന് പറഞ്ഞ് സ്വർണ്ണം തട്ടിയ തിരുമറ്റക്കോട് സ്വദേശി അറസ്റ്റിൽ

വീട്ടിൽ സ്വർണനിധി ഉണ്ടെന്ന് പറഞ്ഞ് സ്വർണ്ണം തട്ടിയയാളെ ചെർപ്പുളശ്ശേരി പൊലീസ് പിടികൂടി. തിരുമറ്റക്കോട് സ്വദേശി തെക്കുംകര വീട്ടിൽ റഫീഖ് മൗലവിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.⁣ ⁣ നെല്ലായ സ്വദേശിയായ യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് സാമ്പത്തിക വാഗ്ദാനം നൽകുകയും തുടർന്ന് തനിക്ക് ദിവ്യശക്തി ഉണ്ടെന്നും പറഞ്ഞ് യുവതിയിൽ നിന്നും എട്ട് പനോളം സ്വർണ്ണം തട്ടിയെടുക്കുകയുമായിരുന്നു. വീട്ടിൽ സ്വർണ്ണ നിധിയുണ്ടെന്നും അത് ലഭിക്കണമെങ്കിൽ വീട്ടിൽ നിലവിലുള്ള സ്വർണം മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കണമെന്നും ഏഴ് ദിവസത്തിന് ശേഷം സ്വർണ്ണ നിധി പൊന്തിവരുമെന്നും ഇയാൾ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു.⁣ ⁣ തുടർന്ന് യുവതി വീട്ടിലുണ്ടായിരുന്ന 8 പവൻ സ്വർണം ഇയാളെ ഏൽപ്പിക്കുകയായിരുന്നു. ഏഴു ദിവസം കഴിഞ്ഞിട്ടും സ്വർണ്ണം തിരികെ ലഭിക്കാതുകൊണ്ടും ഫോൺ ഓഫ് ആയതിനാലും യുവതി പോലീസിൽ പരാതി നൽകകയായിരുന്നു. സോഷ്യൽ മീഡിയ വഴി ചാരിറ്റി പ്രവർത്തകൻ ആണെന്ന് പറഞ്ഞാണ് ഇയാൾ ആളുകളെ പറ്റിച്ചിരുന്നത്. യുവതിയുടെ പരാതിയിൽ ചെർപ്പുളശ്ശേരി പോലീസ് ഇന്നലെ രാത്രി തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു.⁣ ⁣ സമാനമായ തട്ടിപ്പിൽ ഇയാൾക്കെതിരെ പട്ടാമ്പി സ്റ്റേഷനിലും ഒരു കേസ് ഉണ്ട്. ഇയാൾ നിലവിൽ മൂന്ന് കല്യാണങ്ങളും കഴിച്ചിട്ടുണ്ട്. വഞ്ചന കുറ്റം, അൾ മാറട്ടം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാളെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കും. തുടർന്ന് കൂടുതൽ അന്വേഷണത്തിന് വേണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങി ഇയാളെ ചോദ്യം ചെയ്യും.

Latest News

latest News