ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു
തിരുവനന്തപുരം: താപനില നേരിയതോതിൽ കുറഞ്ഞതിനാൽ പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ നൽകിയിരുന്ന ഉഷ്ണതരംഗ സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് കേന്ദ്രകാലാവസ്ഥാ വകുപ്പ് സാങ്കേതികമായി പിൻവലിച്ചു. ഏപ്രിൽ 26-വരെ നിലവിലെ പൊള്ളിക്കുന്ന ചൂടോടു കൂടിയ കാലാവസ്ഥ തുടരും. 27 മുതൽ കാര്യമായ മഴ കിട്ടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു.
