ജിദ്ദ കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി. 'സ്നേഹ സാന്ത്വനം' പത്താം വാർഷികം ആഘോഷിച്ചു
ജിദ്ദ കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി.യുടെ 'സ്നേഹ സാന്ത്വനം' പത്താം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ലോഗോ പ്രകാശനവും, കൗൺസിലർമാരെ ആദരിക്കലും, സോവനീർ പ്രകാശനവും തങ്ങൾ നിർവ്വഹിച്ചു.
പരവക്കൽ ഉസ്മാൻ കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. പി.എം.എ. സമീർ, കെ.കെ. നാസർ, സംശുദ്ധിൻ ചെരട, സാജിദ് മങ്ങാട്ടിൽ, ഇല്ലിക്കോടൻ കുഞ്ഞലവി ഹാജി, കെ.എം. മൂസ ഹാജി, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, മുല്ലപ്പളളി കുഞ്ഞവറാൻ ഹാജി എന്നിവർ സംസാരിച്ചു.
സി.കെ.കെ. മരക്കാർ, ചെമ്മുക്കൻ യാഹുമോൻ ഹാജി, സുലൈമാൻ പാറമ്മൽ, അബു കിഴക്കേതിൽ, സി.എ. കരീം, സി.കെ. റസാക്ക്, കെ.എം. ഖലീൽ മാസ്റ്റർ, ടി.വി. സുലൈഖാബി, പാറോളി റംല ടീച്ചർ, വി.പി. മൊയ്തുപ്പ ഹാജി, കെ.വി. സലാം, അഷ്റഫ് മേലേതിൽ, മുഹമ്മദലി ഇരണിയൻ, നസീർ മേലേതിൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ആലിത്തൊടി കുഞ്ഞിപ്പ സ്വാഗതവും തയ്യിൽ ആബിദ് നന്ദിയും പറഞ്ഞു.
