പാലക്കാട് താപനില 40.2 ഡിഗ്രി സെൽഷ്യസ്
പാലക്കാട് ജില്ലയിൽ ശരാശരി താപനില 40.2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. വ്യാഴാഴ്ച 41.1 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്. 27.2 ഡിഗ്രി സെൽഷ്യസാണ് ജില്ലയിലെ കുറഞ്ഞ താപനില. മുണ്ടൂർ ഐ.ആർ.ടി.സി. പ്രദേശത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയ ചൂടിനേക്കാൾ കൂടുതലാണ് വെള്ളിയാഴ്ചയിലെ താപനില. വ്യാഴാഴ്ച 38.8 ഡിഗ്രി സെൽഷ്യസാണ്. വെള്ളിയാഴ്ച ഇത് 39.1 ഡിഗ്രി സെൽഷ്യസായി. മലമ്പുഴയിൽ വ്യാഴാഴ്ചയുണ്ടായിരുന്ന 40.2 ഡിഗ്രി സെൽഷ്യസിൽ നിന്ന് വെള്ളിയാഴ്ച 39.7 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. പട്ടാമ്പിയിൽ 39.1 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില.
