logo
AD
AD

വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിൽ; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു. രാത്രികാലങ്ങളിൽ 15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. മലബാർ മേഖലയിലെ ചിലയിടങ്ങളിൽ ഒരാഴ്ച മുൻപുതന്നെ നിയന്ത്രണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10 മുതൽ 15 മിനിറ്റ് വരെ വൈദ്യുതി മുടങ്ങുന്നുണ്ട്.

ഔദ്യോഗികമായി ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചിട്ടില്ലെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ വിശദീകരണം. നിലവിലെ കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ചില ക്രമീകരണങ്ങളും നിർദേശങ്ങളും നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ബോർഡ് വ്യക്തമാക്കുന്നു. എന്നാൽ ഉപഭോഗം ഈ രീതിയിൽ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ നിയന്ത്രണം 30 മിനിറ്റ് വരെ നീളാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. വരും ദിവസങ്ങളിലും ചൂട് വർധിക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിക്കുന്നു.

Latest News

latest News