logo
AD
AD

സംസ്ഥാനത്ത് മഴ കനക്കും; പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള മറ്റു ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

തെക്കൻ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൽക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.

ഇതിന്റെ സ്വാധീന ഫലമായാണ് മഴ. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രതയിലാണ്.

latest News