ഏറനാട് താലൂക്ക് ഒഫീസിന് ഐ.എസ്.ഒ 9001.2015 സർട്ടിഫിക്കറ്റ്

സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ 9001.2015 സർട്ടിഫൈഡ് താലൂക്ക് ഓഫീസായി ഏറനാട് താലൂക്ക് ഓഫീസിനെ പ്രഖ്യാപിച്ചു. പ്രഖ്യാപന കർമ്മം പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ്വ ത്രിപാഠി നിർവ്വഹിച്ചു. തഹസിൽദാർ എം.മുകുന്ദൻ അധ്യക്ഷത വഹിച്ചു.
ടാറ്റാ ക്വാളിറ്റി സർവ്വീസ് ലീഡ് ഓഡിറ്റർ സുകുമാരൻ, കില ഐ.എസ്.ഒ ജില്ലാ പ്രോഗ്രാം മാനേജർ താജുദ്ധീൻ എന്നിവർ ഓഡിറ്റിന് നേതൃത്വം നൽകി. പൗരാവകാശ രേഖ, ഫ്രണ്ട് ഓഫീസ് തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഭൂരേഖ തഹസിൽദാർ കെ.എസ് അഷറഫ്, എം.അബ്ദുൽ അസീസ്, മറിയുമ്മ, ശ്യാംജിത്ത്, ഹബീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.