logo
AD
AD

ദേശീയ അംഗീകാര നിറവില്‍ കിംസ് അല്‍ശിഫ ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം

പെരിന്തൽമണ്ണ: ഉദര രോഗ വിഭാഗത്തില്‍ മികച്ച പരിചരണം, ഗുണമേന്മയുള്ള ചികിത്സ, അത്യാധുനിക സൗകര്യങ്ങള്‍, രോഗി സൗഹൃദ ആശുപത്രി എന്നിവ കണക്കിലെടുത്ത് കഹോ (Consortium of Accredited Healthcare Organizations) ഏര്‍പ്പെടുത്തിയ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ മികച്ച ഗ്യാസ്ട്രോ എന്‍ററോളോജി വിഭാഗമായി കിംസ് അല്‍ശിഫയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ജനുവരിയില്‍ കഹോ പ്രതിനിധികള്‍ രണ്ടു ദിവസം നീണ്ട് നിന്ന വിശദമായ പരിശോധനയും, വിലയിരുത്തലും നടത്തുകയുണ്ടായി തുടര്‍ന്നാണ് കിംസ് അല്‍ഷിഫക്ക് ഈ അംഗീകാരം ലഭിക്കുന്നത്.

ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ കിംസ് അല്‍ഷിഫ വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. പി ഉണ്ണീന്‍, ഉദര, കരള്‍ രോഗ വിഭാഗം മേധാവി ഡോ. സജു സേവിയര്‍, സീനിയര്‍ ക്വാളിറ്റി മാനേജര്‍ സ്വാതി ലക്ഷ്മിഎന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ. സജു സേവിയര്‍, ഡോ. തസ്നീം താജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദര, കരള്‍ രോഗ വിഭാഗത്തിന്‍റെ സേവനങ്ങള്‍ക്കായി 04933 299 299 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News

latest News