logo
AD
AD

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം ചേർന്നു

പട്ടാമ്പി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം ചേർന്നു. വ്യാപാരി ഫൗണ്ടേഷൻ ഹാളിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.

യൂണിറ്റ് പി.ആർ.ഒ. കെ. മുഹമ്മദ്‌ ഹനീഫ അനുശോചന പ്രമേയവും, യൂണിറ്റ് ജനറൽ സെക്രട്ടറി ആർ. സന്തോഷ് വാർഷിക റിപ്പോർട്ടും, ട്രഷറർ കെ. എ. അബുലൈസ് വരവ് - ചിലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് അംഗങ്ങളുടെ വിശദമായ ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും, കണക്കുകളും അംഗീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. എ. ഹമീദ്, മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മുസ്തഫ മുളയങ്കാവ്, ഷക്കീർ ടി പി, ജില്ല സെക്രട്ടറി മാരായ മുസ്തഫ വല്ലപ്പുഴ, പ്രജിത്ത് വി. പട്ടാമ്പി, മണ്ഡലം പ്രസിഡന്റ് കെ പി എ റസാക്ക്, മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദിക് പത്രാസ്, മൊയ്തു ഹാജി, കേശവൻ തിരുവേഗപ്പുറ തുടങ്ങി ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു. ജനറൽ ബോഡി യോഗത്തിന് യൂണിറ്റ് സെക്രട്ടറിയറ്റ് അംഗം കെ. യൂസഫലി സ്വാഗതവും, കെ. പി. ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.

Latest News

latest News