logo
AD
AD

ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ലഹരിവിരുദ്ധ 'ക്യാമ്പയിൻ ബോധനം' പദ്ധതിക്ക് തുടക്കമായി

പുത്തൂർ: ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിലുള്ള വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ 'ബോധനം' പദ്ധതിക്ക് പതിനാലാം വാർഡിലെ പുത്തൂർ ലിവാഉദ്ധീൻ മദ്രസയിൽ വെച്ച് തുടക്കമായി. പ്രാദേശിക സമിതി രൂപീകരണം, ഡി അഡിക്ഷൻ പിന്തുണ സംവിധാനങ്ങൾ, ജനകീയ പ്രതിരോധം തുടങ്ങിയവ ഉൾപ്പെടുത്തി പഞ്ചായത്തിലെ 20 വാർഡുകളിലും സംഘടിപ്പിക്കുന്ന വാർഡ് സംഗമങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്മാൻ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് കടമ്പോട് മൂസ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ പോലീസ് സബ് ഇൻസ്‌പെക്ടർ സൈഫുള്ള പി.ടി ക്ലാസിന് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഹാനാസ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുരുണിയൻ കരീം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എം ഇസഹാക്ക്, കെ.വി.യു ഖാദർ, വടക്കേതിൽ മനാഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

വാർഡിലെ വിവിധ ക്ലബ്ബ് ഭാരവാഹികൾ മഹല്ല് മദ്രസ ഭാരവാഹികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. തുടർ പ്രവർത്തനങ്ങൾക്കായി വാർഡ് തല സമിതി രൂപീകരിച്ചു. വാർഡ് മെമ്പർ കങ്കാളത്ത് ഫൈസൽ സ്വാഗതവും ആബിദ റിയാസ് നന്ദിയും പറഞ്ഞു.

Latest News

latest News