തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷ തിരഞ്ഞെടുപ്പ് 26, 27 തീയതികളില്‍
2025 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.
മുൻസിപ്പൽ കൗൺസിലുകളിലെയും കോർപ്പറേഷനുകളിലെയും ചെയർപേഴ്‌സൺ, മേയർ തിരഞ്ഞെടുപ്പ് ഡിസംബർ 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്‌സൺ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബർ 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക്‌ശേഷം 02.30നും നടക്കും.
