logo
AD
AD

ചാലിശ്ശേരിയിൽ ചരക്കുമായെത്തിയ ലോറി മറിഞ്ഞു

ചാലിശ്ശേരി: ചാലിശ്ശേരിയിൽ ഓടുമായി വന്ന ലോറി പാതയോരത്തെ ചാലിലേക്കു മറിഞ്ഞു. ചാലിശ്ശേരി ആലിക്കര മദ്രസയ്ക്കുസമീപം രാവിലെ ഒൻപതുമണിയോടെയാണ് അപകടം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്തുള്ള ജോസ് എന്നയാളുടെ വീട്ടുമതിലും ഗേറ്റും പൂർണമായും തകർന്നു.

ചാലിശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണു ലോറി. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Latest News

latest News