ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ മലപ്പുറം ജില്ലാ ചാപ്റ്റർ രൂപീകരിച്ചു
മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഐ.എ.എസ് മുഖ്യരക്ഷാധികാരിയായി ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷന്റെ ജില്ലാതല ചാപ്റ്റർ രൂപീകരിച്ചു.ഐ ക്യൂ എ ഏഷ്യയുടെ ഇന്ത്യയിലെ ആറാമത്തെ ചാപ്റ്റർ ആണിത്. അസിസ്റ്റന്റ് കളക്ടർ വി എം ആര്യ ഐ.എ.എസ് (രക്ഷാധികാരി), ഡോ. ബാബു വർഗീസ് (രക്ഷാധികാരി), അനിൽ കുമാർ പി (പ്രസിഡന്റ് ), അനീസ് പൂവത്തി (വൈസ് പ്രസിഡന്റ് ), ഡോ. സിന്ധു സി ബി (സെക്രട്ടറി ), മുഹമ്മദ് ഷെരീഫ് എം (ജോയിന്റ് സെക്രട്ടറി ), രമ്യ കെ (ജില്ലാ കോർഡിനേറ്റർ ), ഗോകുൽ പി ജി, അഖില പി (എക്സിക്യൂട്ടീവ് അംഗങ്ങൾ )എന്നിവരടങ്ങുന്ന ജില്ലാ ചാപ്റ്ററാണ് രൂപീകരിച്ചത്. ഔദ്യോഗിക ജില്ലാതല ക്വിസ് ചാമ്പ്യൻഷിപ്പ് ജനുവരി ആദ്യവാരം നടക്കും. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്വിസ്സിംഗ് അസോസിയേഷൻ(IQA), അവരുടെ ഏഷ്യ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് കേരളത്തിലാണ്. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ക്വിസ് പ്ലെയർ ആയി ഐ.ക്യൂ.ഏ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്ന പദ്ധതി ചീഫ് സെക്രട്ടറിയുടെ ചേമ്പറിൽ വച്ച് കഴിഞ്ഞ ജൂലൈയിൽ ഉദ്ഘാടനം ചെയ്തിരുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് www.iqa.asia എന്ന പോർട്ടലിൽ ക്വിസ് പ്ലയെർ ആയി രജിസ്റ്റർ ചെയ്യാം. ഒരു വർഷത്തേക്കാണ് രജിസ്‌ട്രേഷൻ. രജിസ്‌ട്രേഷൻ ഫീ 177 രൂപയാണ്. ക്വിസ് പ്ലെയർ ആയി രജിസ്റ്റർ ചെയ്യുന്ന ഒന്നാം ക്ലാസ് മുതൽ പ്ലസ് ടൂ വരെയുള്ള വിദ്യാർത്ഥികൾക്ക് ഒരു രജിസ്‌ട്രേഷൻ കാർഡും, പന്ത്രണ്ടു മാസം ഐ.ക്യൂ.ഏ കണ്ടന്റും ഓൺലൈൻ ആയി ലഭിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 88482 14565, iqakeralasqc@gmail.com