മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഹജ്ജ് കർമ്മങ്ങൾ തുടങ്ങാൻ ഒരു മാസം ബാക്കിനിൽക്കെ മക്കയിലെത്തിയ മലയാളി തീർഥാടകൻ അന്തരിച്ചു. മലപ്പുറം താഴെക്കോട് പഞ്ചായത്ത് അരക്കുപറമ്പ് പള്ളിക്കുന്നിലെ ഉമ്മത്തൂർ ചെറിയ കുഞ്ഞുണ്ണി (65) ആണ് മക്കയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
കഴിഞ്ഞ മെയ് 22-ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിലാണ് ഇദ്ദേഹം ഭാര്യ നഫീസയോടൊപ്പം മക്കയിലേക്ക് തിരിച്ചത്. താമസസ്ഥലത്ത് സുബഹി നമസ്കാരത്തിനായി എഴുന്നേറ്റ സമയത്തായിരുന്നു അന്ത്യം. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മസ്ജിദുൽ ഹറമിൽ ജനാസ നമസ്കാരം നിർവ്വഹിക്കുകയും മക്കയിലെ ഷറായ പഴയ മഖ്‌ബറയിൽ ഖബറടക്കം നടത്തുകയും ചെയ്തു.
കുടുംബം: ഭാര്യ: തേലക്കാട് കക്കൂത്ത് നഫീസ. മക്കൾ: ഷബീർ, ഷഫീഖ് (ഇരുവരും ജിദ്ദ), സറീന, ആഷിഖ്, സിംസാറുൽ ഹക്ക് ഫൈസി, നുസൈബ. മരുമക്കൾ: അസ്മ (താഴെക്കോട് കല്ലടി), നസ്‌റുദ്ദീൻ (കൊമ്പാക്കൽ കുന്ന്), ഫസീഹ ഫർഹാന (കുന്നപ്പള്ളി), ഇർഷിദ (അങ്ങാടിപ്പുറം), ഫൗസിയ (ഐലക്കര), യൂനുസ് (പട്ടിക്കാട്).
