കിണറ്റിൽവീണ പൂർണ ഗർഭിണിയായ പശുവിനെ രക്ഷപ്പെടുത്തി
മഞ്ചേരി: തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ വറ്റിപ്പറമ്പത്ത് അബ്ദുൽ നാസറിന്റെ ആൾമറയില്ലാത്ത കിണറ്റിൽവീണ പൂർണ ഗർഭിണിയായ പശുവിനെ നാട്ടുകാരും മഞ്ചേരി അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. 50 അടി താഴ്ചയുള്ള കിണറ്റിലാണ് പശു വീണത്.
എ.എസ്.ടി.ഒ. ഇൻ ചാർജ് കെ. പ്രതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം.വി. അനൂപ്, കെ. അഷ്റഫുദീൻ എന്നിവരാണ് കിണറ്റിൽ ഇറങ്ങിയത്. ഓക്സിജന്റെ കുറവുണ്ടായിരുന്നതിനാൽ കിണറ്റിലെ രക്ഷാപ്രവർത്തനം ദുഷ്കരമായി. രക്ഷാദൗത്യത്തിൽ ഓഫീസർമാരായ പി.പി. അബ്ദുൽ ഷമീം, ടി. അഖിൽ, ഹോം ഗാർഡുമാരായ കെ. ബിനീഷ്, അബ്ദുൽ സത്താർ എന്നിവരും പങ്കെടുത്തു.