നന്നംമുക്ക് പഞ്ചായത്തിൽ പച്ചക്കറി തൈ വിതരണം നടത്തി
ചങ്ങരംകുളം: 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ പച്ചക്കറി തൈകളുടെ വിതരണം നടത്തി. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. ജീവ അംഗം ഉഷ വേണുനാഥൻ സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയർപേഴ്സൺ പ്രേമലത അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുസ്തഫ ചാലുപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സി.ഡി.എസ് അംഗങ്ങൾ, ജെ.എൽ.ജി അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മറ്റ് സി.ഡി.എസ് അംഗങ്ങൾക്കും പച്ചക്കറി തൈകൾ വിതരണം ചെയ്തു.
