logo
AD
AD

ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡ് പൊതുവിപണിയില്‍ പരിശോധന നടത്തി

ഓണം പൊതുവിപണിയിലെ ഉത്സവ സീസണുമായി അവശ്യസാധനങ്ങളുടെ ബന്ധപ്പെട്ട് വിലവർദ്ധനവ്, വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്‌പ് എന്നിവ തടയുന്നതിന്റെ ഭാഗമായി പട്ടാമ്പി താലൂക്കിൻ്റെ പരിധിയിലുള്ള പൊതുവിപണികളിൽ ജില്ലാ കലക്ടർ രൂപീകരിച്ച, പൊതുവിതരണ വകുപ്പ്, ഫുഡ് & സേഫ്റ്റി, ലീഗൽ മെട്രോളജി, റവന്യുവകുപ്പ്, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി.

വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. പരിശോധനയ്ക്ക് ശ്രീമതി.ഷീജ.റ്റി, പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫീസർ, ശ്രീ.വിവേക്.എം.വി, ജൂനിയർ സൂപ്രണ്ട് റവന്യു, ശ്രീമതി.സൗമ്യ, ഇൻസ്പക്ടർ, ലീഗൽ മെട്രോളജി, ശ്രീമതി.ഫിർദൗസ്, ഫുഡ് സേഫ്റ്റി ഓഫീസർ, ശ്രീമതി.അഞ്ജലി.സി, ഫുഡ് സേഫ്റ്റി ഓഫീസർ, ശ്രീ.പ്രകാശ്, പോലീസ് ഓഫീസർ, ശ്രീ.ശ്രീജേഷ്.കെ, റേഷനിംഗ് ഇൻസ്പെക്ടർ എന്നിവർ നേതൃത്വം നൽകി.

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കടകളിലൂടെ വിൽപ്പന നടത്തരുതെന്നും, കടയും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും, വിലവിവര പട്ടിക പ്രദർശിപ്പിക്കാനും നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

latest News