logo
AD
AD

20.50 കോടിയുടെ പദ്ധതികളുമായി അങ്ങാടിപ്പുറം പഞ്ചായത്ത് വികസന സെമിനാർ

അങ്ങാടിപ്പുറം: കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ, വയോജന, യുവജന, വനിതാ, ഭിന്നശേഷി മേഖലകളിൽ സമഗ്രവികസന പദ്ധതികളുമായി അങ്ങാടിപ്പുറം പഞ്ചായത്ത് വികസന സെമിനാർ. 20.50 കോടി രൂപയുടെ അടങ്കൽവരുന്ന പദ്ധതികൾ പഞ്ചായത്ത് വികസന സെമിനാറിൽ അവതരിപ്പിച്ചു.

ഇ.ടി. മുഹമ്മദ് ബഷീർ എം.പി. സെമിനാർ ഉദ്ഘാടനംചെയ്തു. മഞ്ഞളാംകുഴി അലി എം.എൽ.എ. അധ്യക്ഷനായി. ആസൂത്രണസമിതി വൈസ് ചെയർമാൻ ഉമ്മർ അറയ്ക്കൽ പദ്ധതി വിശദീകരിച്ചു. പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സെക്രട്ടറി സുഹാസ്‌ലാൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ സി. സുകുമാരൻ, ഹാരിസ് കളത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ പുലിപ്ര, വൈസ് പ്രസിഡന്റ് മുബീന തസ്‌നി, പഞ്ചയത്തംഗങ്ങളായ അബൂതാഹിർ തങ്ങൾ, ആറങ്ങോടൻ അബ്ദുസ്സലാം, ചോലയിൽ ഹാജറ തുടങ്ങിയവർ പ്രസംഗിച്ചു.

latest News