logo
AD
AD

'കാപ്പ' ചുമത്തി കരുതൽ തടങ്കലിലാക്കി

ശ്രീകൃഷ്ണപുരം: കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ (കാപ്പ) പ്രകാരം ഒരാളെ കരുതൽ തടങ്കലിലാക്കി. ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം ചോലക്കുന്നിൽ വീട്ടിൽ ശ്രീക്കുട്ട(22)നെയാണ് അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവസുരക്ഷാ ജയിലിൽ കരുതൽ തടങ്കലിലാക്കിയത്.

ശ്രീകൃഷ്ണപുരം പോലീസ് ഇൻസ്പെക്ടർ എസ്. അനീഷ് ശ്രീക്കുട്ടനെ അറസ്റ്റ് ചെയ്തു. ജൂലായിൽ കടമ്പഴിപ്പുറം ഗായത്രി ബാറിനു സമീപമുണ്ടായ കൊലപാതകശ്രമക്കേസിൽ പ്രതിയായതിനെത്തുടർന്നാണ് ‘കാപ്പ’ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചതെന്നു പോലീസ് പറഞ്ഞു.

2022-ൽ മഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ കവർച്ചക്കേസിലും 2024 മാർച്ചിൽ ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ ദേഹോപദ്രവക്കേസിലും കോങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ, ബൈക്ക് യാത്രക്കാരനെ തടഞ്ഞ് മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും കവർന്ന കേസിലും ശ്രീക്കുട്ടൻ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

latest News