logo
AD
AD

പെരിന്തൽമണ്ണയിലെ സ്വർണ്ണക്കവർച്ചാ കേസ്; ഒരാൾ കൂടി പിടിയിൽ

പെരിന്തല്‍മണ്ണ: ജ്വല്ലറിയുടമകളെ ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്തിയ കേസില്‍ ഒരു പ്രതി കോടതിയിൽ കീഴടങ്ങി. തൃശൂർ പരപ്പൂർ തോളൂർ ചാലക്കൽ വീട്ടിൽ മനോജ് (32) ആണ് പെരിന്തൽമണ്ണ കോടതിയിൽ ഹാജരായത്. പിന്നീട് പോലീസ് കസ്റ്റഡിയിൽ വാങ്ങി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

പെരിന്തല്‍മണ്ണയില്‍ കടയടച്ച് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന കെ.എം. ജ്വല്ലറിയുടമകളായ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും കാറുകൊണ്ട് ഇടിച്ചിട്ട് ആക്രമിച്ച് മാരകമായി പരിക്കേല്‍പിച്ച് 3.2 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായാണ് കേസ്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു, പെരിന്തല്‍മണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

Latest News

latest News