logo
AD
AD

ആനക്കരയിൽ ഇനി വ്ലാത്താങ്കര ചീരയും

സുഭിക്ഷകേരളം പദ്ധതിപ്രകാരം വ്ലാത്താങ്കര ചീര ആനക്കരയിൽ കൃഷിയിറക്കി. കർഷകർക്ക് വൈവിധ്യവിളകളും കാർഷിക പ്രവർത്തനങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആനക്കരയിൽ വ്ലാത്താങ്കര ചീരക്കൃഷിപദ്ധതി നടപ്പാക്കുന്നത്.

കുമ്പിടി-കുറ്റിപ്പുറം റോഡിനോടുചേർന്ന തരിശ് കൃഷിയിടത്തിൽ നടത്തുന്ന പരീക്ഷണകൃഷിയുടെ ഉദ്ഘാടനം ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് നിർവഹിച്ചു. പഞ്ചായത്തംഗം ഗിരിജ അധ്യക്ഷയായി. കൃഷി ഓഫീസർ സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. സീനിയർ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് ഗിരീഷിന്റെ മേൽനോട്ടത്തിൽ പെരുമ്പലം കുന്നത്ത് സുരേഷാണ് പരീക്ഷണാർഥം ചീരക്കൃഷി നടത്തുന്നത്.

ലഭ്യമായ മറ്റ് ചുവപ്പുചീരകളിൽനിന്ന്‌ വിഭിന്നമായി തീഷ്ണ ചുവപ്പുനിറവും കാണാൻ അഴകും മുറിക്കുന്നതിനനുസരിച്ച് കൂടുതൽ ശാഖകളുണ്ടായി ഏട്ടുമാസംവരെ കർഷകന് മികച്ച ആദായം തരുന്നതുമാണ് വ്ലാത്താങ്കരചീരയുടെ സവിശേഷത.

Latest News

latest News