logo
AD
AD

'ദ കേരള സ്റ്റോറി' വിവാദം സുപ്രീം കോടതിയിൽ; അടിയന്തര ഇടപെടലിന് വിസമ്മതിച്ച്‌ കോടതി

'ദി കേരള സ്റ്റോറി' സിനിമയുടെ പ്രദർശനത്തിനെതിരേ അഭിഭാഷകൻ സുപ്രീം കോടതിയിൽ. സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് അഭിഭാഷകനായ നിസാം പാഷ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.⁣ ⁣ വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജി പരിഗണിക്കുന്ന ജസ്റ്റിസുമാരായ കെ.എം. ജോസഫും, ബി.വി. നാഗരത്നയും അടങ്ങിയ സുപ്രീം കോടതി ബഞ്ചിന് മുമ്പാകെയാണ് വിഷയം ഉന്നയിച്ചത്. വിദ്വേഷ പ്രസംഗക്കേസിൽ പ്രത്യേക അപേക്ഷ ഫയൽ ചെയ്താണ് ഈ വിഷയം സുപ്രീം കോടതിയിൽ കൊണ്ടുവരാൻ പരാതിക്കാരൻ ശ്രമിച്ചത്. എന്നാൽ മറ്റൊരു കേസിൽ അപേക്ഷയായി ഈ വിഷയം പരിഗണിക്കാൻ ബഞ്ച് വിസമ്മതിച്ചു.⁣ ⁣ സെൻസർ ബോർഡിന്റെ അനുമതിയുടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത് എന്ന് ബഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി. പരാതിക്കാരന് ഹൈകോടതിയോ, ഉത്തരവാദിത്തപ്പെട്ട മറ്റുസംവിധാനങ്ങളേയോ സമീപിച്ചുകൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. പരാതിക്കാർക്ക് ഈ വിഷയത്തിൽ നേരിട്ട് സുപ്രീം കോടതിയെ എങ്ങനെ സമീപിക്കാൻ കഴിയുമെന്നും ബഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്‌ന ചോദിച്ചു.⁣ ⁣ എന്നാൽ ചിത്രത്തിന്റെ ട്രെയിലറിന്റെ ട്രാൻസ്‌ക്രിപ്റ്റ് കോടതി പരിശോധിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. ഇതിനകം 16 ദശലക്ഷം പേരാണ് ട്രെയ്‌ലർ കണ്ടത്. ചിത്രത്തിന്റെ റിലീസിനെതിരെ ഉടൻ തന്നെ വിശദമായ ഹർജി ഫയൽ ചെയ്യുമെന്ന് കപിൽ സിബൽ കോടതിയെ അറിയിച്ചു. നാളെ ചീഫ് ജസ്റ്റിസിന് മുമ്പാകെ വിഷയം ഉന്നയിച്ചാലും, അതിൽ തീരുമാനം ഉണ്ടാകുന്നതിന് മുമ്പ് ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest News

latest News