logo
AD
AD

ഒടമല മഖാം നേര്‍ച്ചയും സനദ് ദാന സമ്മേളനവും ജനുവരി 14 മുതല്‍

പെരിന്തല്‍മണ്ണയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ഒടമല മഖാമിലെ ആണ്ടു നേര്‍ച്ചയ്ക്കും ദഅവാ കോളേജ് വാര്‍ഷിക സനദ് ദാന സമ്മേളനത്തിനും ജനുവരി 14-ന് തുടക്കമാകും. രാവിലെ 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൊടിയേറ്റം നിര്‍വഹിക്കുന്നതോടെ നാലുമാസം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചാഘോഷങ്ങള്‍ക്ക് തുടക്കമാകും. മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ജനുവരി 15-ന് രാത്രി 7 മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് സമസ്ത മുശാവറ അംഗം അലവി ഫൈസി കൊളപ്പുറം ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും. ജനുവരി 16-ന് വൈകുന്നേരം 3 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും സ്ഥാന വസ്ത്ര വിതരണവും നടക്കും. ദാറുല്‍ ഹുദ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി നേതൃത്വം നല്‍കും. രാത്രി 7 മണിക്ക് നടക്കുന്ന സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

latest News