logo
AD
AD

സൊലസിലെ കുട്ടികളെ ചേർത്തുപിടിച്ച് എംഇഎസ് ഇന്റർനാഷണൽ സ്‌കൂളിന്റെ പുതുവത്സരാഘോഷം

സൊലസിലെ ദീർഘകാല രോഗബാധിതരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമൊപ്പം പുതുവത്സരം ആഘോഷിച്ച് പട്ടാമ്പി എംഇഎസ് ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. എംഇഎസ് സ്‌കൂൾ ചെയർമാൻ ഡോ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച 'സ്നേഹസംഗമം' പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ ഉദ്ഘാടനം ചെയ്തു.

സൊലസിലെ നൂറിലധികം കുട്ടികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ ചടങ്ങിൽ വെച്ച് സൊലസ് ട്രസ്റ്റ് മെമ്പർ ഇ.കെ ബാബു ഏറ്റുവാങ്ങി. എംഇഎസ് സ്‌കൂൾ സെക്രട്ടറി ഡോ. അബ്‌ദുൾ ഗഫൂർ ചടങ്ങിന് സ്വാഗതവും പ്രിൻസിപ്പൽ ലേഖ നന്ദിയും അറിയിച്ചു.

കേരള എംഇഎസ് വൈസ് ചെയർമാൻ ഡോ. അബൂബക്കർ, എംഇഎസ് കോളേജ് സെക്രട്ടറി ഹംസ, അനു സുരേഷ്, കൃഷ്ണ, ലീന, ചന്ദ്രമോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

latest News