logo
AD
AD

ദുരിതങ്ങളില്‍ കൈക്കോർക്കുന്ന മനുഷ്യർ | IDAM

"ഇവിടെ അതിസുന്ദരമായ ഒരു ഗ്രാമം ഉണ്ടായിരുന്നു, അവിടെ സന്തോഷത്തോടെ കുറെ മനുഷ്യരും ജീവിച്ചിരുന്നു"⁣ ⁣ നമ്മളെല്ലാവരെയും പോലെ നാളേക്ക് ചെയ്യേണ്ട കാര്യങ്ങൾ മനസ്സിൽ കരുതി രാത്രിയിലെ ഭക്ഷണവും കഴിച്ചു സന്തോഷത്തോടെയാവും ഇവരും കിടന്നിട്ടുണ്ടാവുക⁣ ⁣ ഒരിക്കലും നമ്മളെ പോലെ അവരും പ്രതീക്ഷിച്ചു കാണില്ല ഇത്താരമൊരു ദുരന്തം ⁣ ⁣ പതിവിലും നേരത്തെയാണ് അന്നേ ദിവസം കിടന്നത് രാവിലെ എണീറ്റപ്പോൾ വാർത്തമാധ്യമങ്ങളിൽ കണ്ടത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലുള്ള വാർത്തയാണ് ⁣ ⁣ വാർത്ത മാധ്യമങ്ങളിൽ നിന്നും മനസിലാക്കുന്നത് ഉരുൾപൊട്ടൽ സാധ്യത ഇല്ലാത്ത അല്ലെങ്കിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടത്താണ് ഇത് സംഭവിച്ചത് എന്നാണ് വസ്തുത എന്ത് തന്നെയാവാട്ടെ ⁣ ⁣ ജീവിതത്തിൽ ഇതുവരെ ഉണ്ടാക്കിയതും സ്വന്തം ജീവനേക്കാൾ കാണുന്ന കുടുംബവും എല്ലാം ഒരു രാത്രി കൊണ്ട് ഇല്ലാതാവുക എന്ന് പറയുമ്പോൾ ഒരിക്കൽ പോലും മനുഷ്യർക്ക് താങ്ങാവുന്നതോ ഉൾകൊള്ളാൻ കഴിയുന്നതോ ഒന്നല്ലാ ⁣ ⁣ അത്തരത്തിലുള്ള അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ ഉള്ളതോ ആയ അപകടമാണ് അവിടം സംഭവിച്ചത് ⁣ ⁣ എല്ലാത്തിനുമപ്പുറം തന്റെ സഹജീവികൾക്ക് ഉണ്ടായ അപകടത്തിൽ നിന്നും അവരെ കരകയറ്റുവാൻ നാം അടങ്ങുന്ന നമുക്ക് ചുറ്റുമുള്ള മനുഷ്യർ ഈ കഴിഞ്ഞ ദിനങ്ങളിൽ ഇറങ്ങി തിരിച്ചത് നാം ഓരോരുത്തരും കണ്ടതാണ് ⁣ ⁣ കഴിഞ്ഞു പോയ ദിനങ്ങളിൽ നാം ഏറ്റവും കൂടുതൽ കണ്ട അല്ലെങ്കിൽ കേട്ടത് "ആവശ്യം ഉണ്ടെങ്കിൽ ബന്ധപെടുക അല്ലെങ്കിൽ ഞാൻ തയ്യാറാണ്" എന്ന വാക്യങ്ങൾ ആയിരുന്നു ⁣ ⁣ ഇന്ത്യ രാജ്യത്ത് അല്ലാ ലോകത്തു തന്നെ ഇല്ലാത്ത ഒത്തൊരുമായും സ്നേഹവും കരുതുമലാണ് കഴിഞ്ഞു പോയ ദിനങ്ങളിൽ നാം കണ്ടത് നമ്മുടെ നമ്മൾ കേരളക്കാർക്ക് ഇന്ന് പുതുമയുള്ള ഒന്നല്ലാ,⁣ ⁣ ഈ മഹാഹാദുരന്തങ്ങൾ എന്നൊക്കെ നമ്മളെ വേട്ടയാടിയപ്പോഴും അന്നെല്ലാം പരസ്പരം കൈത്താങ്ങായി മാറുന്ന കാഴ്ചയാണ് നാം കണ്ടിട്ടുള്ളത് ഇവിടെയും സ്ഥിതിസമാനമാണ്,⁣ ⁣ നമ്മുടെ ഭരണകൂടവുംഭരണകൂട സംവിധാനങ്ങൾ വിവിധ പാർട്ടികൾ സംഘടനകൾ നാം അടങ്ങുന്ന എല്ലാവിഭാഗത്തിലുള്ള മനുഷ്യരും എല്ലാവരും ശാരീരികമായും സമ്പത്തികമായും മനസ്സ് കൊണ്ടും ഏതൊക്കെ വഴി എങ്ങനെയൊക്കെയോ സഹായിക്കാൻ കഴിയുന്നോ അത്തരം രീതിയിൽ സഹായിച്ചു കൊണ്ടിരിക്കുന്നു ⁣ ⁣ എല്ലാത്തിനുമിടയിൽ മനുഷ്യ ഗണത്തിൽ ഉൾപെടുത്താൻ കഴിയാത്ത വിവിധയിനം മനുഷ്യ മൃഗങ്ങളെ കൂടി തിരിച്ചറിയാൻ കഴിഞ്ഞു എന്നുള്ളതും നാം മനസിലാക്കണം അത്തരക്കാരെ പുച്ഛത്തോടെ തന്നെ മാറ്റി നിർത്തുക തന്നെ ചെയ്യണം,⁣ ⁣ രാഷ്ട്രീയവും ജാതിയും മതവും എല്ലാം മറന്ന് അവരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ നമുക്ക് ഒരുമിച്ചു കൈകോർക്കാം

✍🏻 മുഹമ്മദ് അജ്‌മൽ

Latest News

latest News