logo
AD
AD

ചങ്ങരംകുളത്ത് പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്

ചങ്ങരംകുളം: പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്കേറ്റു. കോക്കൂര്‍ പുലൂണി വളപ്പില്‍ അബ്ദുള്ളയുടെ ഭാര്യ മിസിരിയക്കാണ് പരിക്കേറ്റത്. പാചകം ചെയ്യുന്നതിനിടെ ഉഗ്രശബ്ദത്തോടെ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തലനാരിഴക്കാണ് വലിയ ദുരന്തത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടത്.

ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ചേര്‍ന്നാണ് മുഖത്ത് പരിക്കേറ്റ മിസിരിയയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. താടിയെല്ലിന് പൊട്ടല്‍ ഉണ്ടായതിനാല്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവതി.

Latest News

latest News