logo
AD
AD

കുടിവെള്ള ദുരുപയോഗത്തിന് കടുത്ത നടപടി - തൃത്താല വാട്ടർ അതോറിറ്റി

തൃത്താല: കേരള വാട്ടർ അതോറിറ്റി തൃത്താല സെക്ഷന്റെ പരിധിയിലുള്ള പഞ്ചായത്തുകളായ നാഗലശ്ശേരി, ചാലിശ്ശേരി, തൃത്താല, തിരുമിറ്റക്കോട് എന്നിവിടങ്ങളിൽ കുടിവെള്ളത്തിന്റെ ദുരുപയോഗം കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗാർഹിക കണക്ഷനുകളിലും പൊതുടാപ്പുകളിലും നിന്ന് വാഹനം കഴുകൽ, ചെടികൾ നനക്കൽ, കിണറുകളിലേക്ക് ഹോസിടൽ, കന്നുകാലികളെ കുളിപ്പിക്കൽ തുടങ്ങിയ ഗാർഹികേതര ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കേരള വാട്ടർ സപ്ലൈ റെഗുലേഷൻ ആക്ട് പ്രകാരം പതിനായിരം രൂപ വരെ പിഴയോ ആറുമാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, നിയമലംഘനം നടത്തുന്ന ഹൗസ് കണക്ഷനുകളും പൊതുടാപ്പുകളും ഉടൻ തന്നെ ഡിസ്കണക്ട് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി.

ഇത്തരം ദുരുപയോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ തൃത്താല സെക്ഷൻ ഓഫീസിൽ അറിയിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി അഭ്യർത്ഥിച്ചു.

Latest News

latest News