logo
AD
AD

പ്രത്യേക വില്‍പ്പന ക്യാമ്പയിന്‍ ആരംഭിച്ചു

കേരള സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (റബ്ബര്‍മാര്‍ക്ക്) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രത്യേക വില്‍പ്പന ക്യാമ്പയിന്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി നാനോ വളങ്ങള്‍, ജൈവവളങ്ങള്‍, രാസവളങ്ങള്‍ എന്നിവ സഹകരണ ബാങ്കുകള്‍, മൊബൈല്‍ യൂണിറ്റുകള്‍ എന്നിവയിലൂടെ പ്രത്യേക പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാക്കും.

മിശ്രവളങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനും ആധുനിക കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. പ്രാഥമിക റബ്ബര്‍ സഹകരണ സംഘങ്ങളെ ഏകോപിപ്പിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ ഉല്‍പ്പാദന ഉപാധികള്‍ തടസ്സമില്ലാതെ ലഭ്യമാക്കാനാണ് റബ്ബര്‍മാര്‍ക്ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി ഫെഡറേഷന്റെ മിക്‌സര്‍ വളങ്ങളുടെ പുതിയ ബ്രാന്‍ഡ് നെയിം പ്രകാശനം ചെയ്തു. മികച്ച കര്‍ഷകന് അവാര്‍ഡ് നല്‍കി ആദരിച്ചു.

സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റബ്ബര്‍മാര്‍ക്ക് പ്രസിഡന്റ് പി.വി.സ്‌കറിയ അധ്യക്ഷനായി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ റിസ്വാന, പാലക്കാട് സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സി.ബാലന്‍, ഇഫ്‌കോ ഡയറക്ടര്‍ അഡ്വ.സുമേഷ് അച്യുതന്‍, ഇഫ്‌കോ സ്റ്റേറ്റ് മാര്‍ക്കറ്റിങ് മാനേജര്‍ എ. മണികണ്ഠന്‍, സ്പിക് സ്റ്റേറ്റ് മാര്‍ക്കറ്റിങ് മാനേജര്‍ പി.കെ.രമേശ്, റബ്ബര്‍മാര്‍ക്ക് ഡയറക്ടര്‍മാരായ മാത്യു കുളത്തുങ്കല്‍, അഡ്വ.ശ്രീകാന്ത് പട്ടയന്‍, പി.ജെ സൈമണ്‍, ജയാ സോമന്‍, പി.കെ പത്മിനി, വി.ഡി. ജോസഫ്, ബോബന്‍ ജേക്കബ്, പാലക്കാട് കൃഷി ഓഫീസര്‍ കൃഷ്ണന്‍, റബ്ബര്‍മാര്‍ക്ക് മാനേജര്‍ ജാക്സണ്‍ മൈക്കിള്‍, വൈസ്പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, മാനേജിങ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹരോള്‍ഡ് എന്നിവര്‍ പങ്കെടുത്തു.

Latest News

latest News