logo
AD
AD

യുദ്ധത്തിനെതിരെ സമാധാന ശൃംഖല തീർത്ത് ഓങ്ങല്ലൂർ അൽഹുദാ ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥികൾ

പട്ടാമ്പി: യുദ്ധവും അതിന്റെ ഭീകരഫലങ്ങളും ലോക മനസ്സിനെ വേദനിപ്പിക്കുന്ന ഈ സാഹചര്യത്തിൽ, ഓങ്ങല്ലൂർ അൽഹുദാ ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥികൾ യുദ്ധത്തിന്നെതിരെ സമാധാന ശ്യംഖല സംഘടിപ്പിച്ചു. സമാധാനം, സഹോദര്യം, മനുഷ്യാവകാശ സംരക്ഷണം എന്നിവയുടെ പ്രാധാന്യം കുട്ടികൾ പ്ലക്കാർഡുകളിലൂടെ ഓർമിപ്പിച്ചു.

സ്കൂൾ സി.ഇ.ഒ സി.വി റഹ്മാൻ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. മനേജിംഗ് ഡയരക്ടർ, അബ്ദുറഹ്മാൻ മരുതൂർ ഉദ്ഘാടനം ചെയ്തു. യുദ്ധങ്ങൾ ലോകത്തിന് നൽകുന്നത് കണ്ണീരുകളും മനുഷ്യരുടെ നാശമാണെന്നും, സമാധാനമാണ് മനുഷ്യൻ്റെ യഥാർത്ഥ ശക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധസമയത്ത് വിദ്യാലയങ്ങൾക്ക് നേരെയുള്ള അക്രമങ്ങളെ അപലപിച്ചും യുദ്ധത്തിന്നെതിരെ മുദ്രാവാക്യം വിളിച്ചും വിദ്യാർത്ഥികൾ കൈകൾ കോർത്ത് പിടിച്ചു.

തുടർന്ന് സമാധാന പ്രതിജ്ഞ ചൊല്ലി. പ്രിൻസിപ്പൾ ടി. സുരേഷ്, കെ.ഹംസ മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.

Latest News

latest News