ലോകകേള്‍വി ദിനാചരണം സംഘടിപ്പിച്ചു
പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ലോക കേള്‍വി ദിനാചരണം സംഘടിപ്പിച്ചു. കുട്ടികളിലെ കേള്‍വി സംബന്ധമായ തകരാറുകള്‍ കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പി അഹമ്മദ് അഫ്സല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ബിന്ദു കെ. തോമസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കൃഷ്ണദാസ്, ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. സുരേഷ്, നഴ്സിങ് സൂപ്രണ്ട് രജനി, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സയന, ദേശീയ ബധിരത നിയന്ത്രണ പരിപാടിയുടെ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. നവീന്‍ എന്നിവര്‍ പങ്കെടുത്തു.
