logo
AD
AD

കിംസ് അൽശിഫയിൽ ലോക രക്തദാന ദിനാചരണം

ബ്ലഡ് ഡോണേഴ്സ് കേരള പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയുടെയും ഫുഡോർ ആപ്പിന്റെയും കാർഡിയ ഹെൽത്ത് കെയർ സൊലൂഷൻസ് മെഡിക്കൽ കോഡിംഗ് അക്കാദമിയുടെയും കിംസ് അൽശിഫ ബ്ലഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്തദാനദിനാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.⁣ ⁣ സമൂഹത്തിൻറെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 100 ഓളം പേർ ദിനാചരണത്തിന്റെ ഭാഗമായി. രക്തദാന ക്യാമ്പിൽ 48 ഓളം പേർ അവരുടെ സ്നേഹരക്തം കൈമാറി. "സമൂഹത്തിലെ എല്ലാവരോടുമുള്ള ഐക്യപ്പെടലാണ്‌ രക്തദാനം" എന്നതാണ് ഇത്തവണത്തെ ലോക രക്തദാനദിന സന്ദേശം. കിംസ് അൽശിഫ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ഹാദിയ നൗറീൻ രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.⁣ ⁣ സീനിയർ ഓപ്പറേഷൻ മാനേജർ പ്രദീപ് കുമാർ, റിലേഷൻസ് ആൻഡ് ഓപ്പറേഷൻസ് മാനേജർ നാസർ സി എച്, ഹെൽത്ത് കെയർ പ്രൊമോഷൻ മാനേജർ അബ്ദുള്ള ഷാക്കിർ, ക്വാളിറ്റി മാനേജർ സ്വാതിലക്ഷ്മി, ബ്ലഡ് ബാങ്ക് സൂപ്പർവൈസർ വിൻസി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പിന് ബ്ലഡ് ഡോണേഴ്സ് കേരള കോഡിനേറ്റേഴ്സായ ജയൻ,വാസുദേവൻ, ഗിരീഷ്, അനുരാഗ്, ഷബീർ, രാജേഷ്, ബാലു, ഷിഹാബ്, കൃഷ്ണ, അജാസ്, ഷിബിൻ,⁣ ⁣ ഫുഡോർ ടീം കോഡിനേറ്റർസ് ആദിൽ, ഹർഷദ്, അജ്മൽ എന്നിവർ നേതൃത്വം നൽകി. പരിപാടികൾക്ക് ഐ എസ് എസ് കോളേജ് പൊന്നിയാകുർശ്ശി, എം എസ് ടി എം കോളേജ് പൂപ്പലം എന്നിവിടങ്ങളിലെ എൻ എസ് എസ് വളണ്ടീയർമാരുടെ സഹകരണം ലഭ്യമായിരുന്നു. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കിംസ് അൽശിഫ ബ്ലഡ് സെന്ററിന്റെ സേവനങ്ങൾക്ക് 04933-299160, +91 8547326851 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Latest News

latest News