എം.ഡി.എം.എ.യുമായി തേഞ്ഞിപ്പലം സ്വദേശി പിടിയിൽ
മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി കാക്കഞ്ചേരിയിൽ വെച്ച് മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയെ പോലീസ് പിടികൂടി. ഒലിപ്രംകടവ് വൈ.എം നഗർ സ്വദേശി പെരിങ്ങടക്കാട് അബ്ദുൽ സലാം (36) ആണ് തേഞ്ഞിപ്പലം പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 14.6 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഇരുചക്രവാഹനവും പിടികൂടിയിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വലിയ തോതിൽ ലഹരി മാഫിയ പ്രവർത്തിക്കുന്നതിൻ്റെ പശ്ചാതലത്തിൽ പോലീസ് പരിശോധന ശക്തമാക്കി. സ്റ്റേഷൻ ഓഫീസർ ജീവൻ ജോർജും, എസ് ഐ നവീൻ ഷാജ് ൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്എം.ഡി.എം.എ. പിടികൂടിയത്.