ബന്തിയോട് ദേശീയപാതയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; നാല് പേർക്ക് പരിക്ക്
കാസർകോട്: മഞ്ചേശ്വരം ബന്തിയോട് ദേശീയപാതയിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. ബന്തിയോട് അടുക്കയിലെ അശോകൻ (41) ആണ് മരിച്ചത്. ഉപ്പള കെഎസ്ഇബിയിലെ കരാർ ജീവനക്കാരനായിരുന്നു അശോകൻ.
അപകടത്തിൽ അശോകന്റെ ഭാര്യ പ്രതിഭ, സഹോദരൻ രാജേഷ്, രാജേഷിന്റെ ഭാര്യ, ആംബുലൻസ് ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അശോകനെ കാസർകോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബന്തിയോട് ദേശീയപാതയിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
