logo
AD
AD

ഓണസമൃദ്ധി 2026: കർഷക ചന്തയ്ക്ക് തുടക്കമായി

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ 'ഓണസമൃദ്ധി 2026' കർഷക ചന്ത ആരംഭിച്ചു. എറാംതോട് കൃഷിഭവന് മുൻപിൽ ആരംഭിച്ച ചന്ത പഞ്ചായത്ത് പ്രസിഡന്റ്‌ ഷബീർ കറുമുക്കിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അബു താഹിർ തങ്ങൾ, വാർഡ് മെമ്പർ രമ്യ, കൃഷി ഓഫീസർ ഡാസൽ സേവ്യർ, കൃഷി അസിസ്റ്റന്റ് രാജീവ്, പ്രമീള, സ്മിത, ഷൈനി, അമൃത, ഫൈസൽ, മൈമൂന, ജോസ്, മുഹമ്മദ് കബീർ പാതാരി, യൂസുഫ് പോത്തുകാട്ടിൽ, സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.


latest News