എടപ്പാൾ കൃഷിഭവൻ ഓണച്ചന്ത ആരംഭിച്ചു
എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത അംശക്കച്ചേരിയിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി സിന്ധു ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമാ റഫീഖ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അബ് ഷിബ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളും കർഷകരും പരിപാടിയിൽ സംബന്ധിച്ചു.
