ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു
കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ക്കായി വ്യക്തി ശുചിത്വം, പരിസ്ഥിതി ശുചിത്വം, ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. വ്യക്തിയുടെ കൈകള്‍ക്ക് ആരോഗ്യത്തിന്റെ കരുതല്‍ കൂടി' എന്ന സന്ദേശത്തോടെയാണ് പരിപാടി നടത്തിയത്. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. അനുരാധ ഉദ്ഘാടനം ചെയ്തു. ഡി.പി.എം. ജെന്‍ഡര്‍ & എഫ്.എന്‍.എച്ച്.ഡബ്ല്യു എസ് ഗ്രീഷ്മ, ഹരിതകര്‍മ്മ സേന ജില്ലാ കോര്‍ഡിനേറ്റര്‍ പ്രസീത എന്നിവര്‍ സംസാരിച്ചു. 'ആരോഗ്യം' എന്ന വിഷയത്തില്‍ സ്‌നേഹിത കൗണ്‍സിലര്‍ ഉഷാകുമാരിയും, 'വ്യക്തി ശുചിത്വം, പരിസ്ഥിതി ശുചിത്വം' വിഷയത്തില്‍ കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍മാരായ കീര്‍ത്തന, മനീഷ എന്നിവരും ക്ലാസുകള്‍ നയിച്ചു.
