logo
AD
AD

നെന്മിനി ജിഎം എൽ പി സ്കൂളിൽ ശുചിമുറി ഉദ്ഘാടനം ചെയ്തു

നെന്മിനി: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി നിർമാണം പൂർത്തീകരിച്ച കീഴാറ്റൂർ പഞ്ചായത്തിലുള്ള ജി.എം.എൽ.പി സ്കൂൾ നെന്മിനിയിൽ പൂർത്തീകരിച്ച ശുചിമുറി കോംപ്ലക്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ ഉദ്ഘാടനം നിർവഹിച്ചു. കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രവീണ ഹബീബ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഹഫ്സത്ത് മുള്ളത്ത്, പി കെ സഫ്വാൻ, മുബീന എപി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ കൊമ്പൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർമാരായ വനജ കുന്നംകുലത്ത്, എ കെ മുസ്തഫ, പിടിഎ പ്രസിഡന്റ് അൻവർ സാദത്ത്, എസ് എം സി ചെയർമാൻ അഷ്റഫ് പി.ടി എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ജോസ് മോഹൻ ടോം സ്വാഗതവും അനീസ് പാക്കാട്ട് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ജനറൽ പിടിഎ യോഗത്തിൽ ലഹരിക്കെതിരെ ന്യൂഹോപ് ഡി അഡിക്ഷൻ സെന്റർ ഫാമിലി കൗൺസിലർ അൻവർ സാദത്ത് കെ.ടി നയിച്ച ബോധവൽക്കരണ ക്ലാസും പ്രതിരോധ വാക്സിനുകളുടെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യ പ്രവര്‍ത്തകരായ രശ്മി, സിനി എന്നിവര്‍ നയിച്ച ക്ലാസും നടന്നു.


latest News