logo
AD
AD

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

വളാഞ്ചേരി: ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായ ഉപകരണങ്ങൾ വളാഞ്ചേരി നഗരസഭ വയോമിത്രം പദ്ധതിയുടെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും അലിംകോയുടെയും സഹകരണത്തോടെ വിതരണം ചെയ്തു. പരിപാടി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ​പെയിൻ & പാലിയേറ്റീവിൽ സംഘടിപ്പിച്ച മെഡിക്കൽ പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത 60 പേർക്കാണ് സഹായ ഉപകരണങ്ങൾക് നൽകിയത്. ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആവശ്യമായതായി കണ്ടെത്തിയ വിവിധ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വീൽചെയർ, ഹിയറിംഗ് എയ്ഡ്, വാക്കിംഗ് സ്റ്റിക്, പഠനസഹായികൾ തുടങ്ങി ഏകദേശം 75 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി മോൾ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ശരീഫ ടീച്ചർ,കൗൺസിലർമാരായ മുജീബ് വാലാസി,ജലാൽ മാനു,കൂരി പറമ്പിൽ അബ്‌ദുൽ റസാഖ്,സിദ്ധീഖ് ഹാജി കാലൊടി,രാജൻ പരപ്പിൽ,പി പി യഹ്‌യ,റഹ്മാബി,അജിത കൃഷ്ണൻ,ജയ സദാനന്ദൻ,സുലൈഖ കാരക്കാടൻ,കെ പി നസീറ,സക്കീന,മെഹ്‌റൂഫത്ത് നെല്ലോല്ലി,ബുഷ്‌റ കുഞ്ഞാവ,നീറ്റുകാട്ടിൽ മുഹമ്മദലി,അസൈനാർ പാറശ്ശേരി, അലിംകോ ഡോക്ടർ ഗോകുൽ, കെഎസ്ഐസ് എം കോഡിനേറ്റർ മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.


Latest News

latest News