കാപ്പുമുഖം ജി.എൽ.പി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷം രൂപ വിനിയോഗിച്ച് താഴെക്കോട് ഗ്രാമപഞ്ചായത്തിലെ കാപ്പുമുഖം ജി.എൽ.പി സ്കൂളിൽ നിർമ്മിച്ച പുതിയ ഇരുനില ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിദ്യാലയത്തിന്റെ 54-ാം വാർഷികാഘോഷവും നടന്നു. വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം ചടങ്ങിൽ അധ്യക്ഷനായി. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനി ഷിഫാ ഫാത്തിമ രചിച്ച ‘മൈലാഞ്ചി കാറ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം എ.ഇ.ഒ കെ.ടി കുഞ്ഞുമൊയ്തുവിന് നൽകി മന്ത്രി നിർവഹിച്ചു. പ്രധാന അധ്യാപകൻ സതീഷ് കുമാർ .സി സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ കളപ്പാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രബീന ഹബീബ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീർ പൊന്നേത്ത്, വാർഡ് മെമ്പർ സൂപ്പിപുലിക്കുഴിയൻ, പി.ടി.എ പ്രസിഡന്റ് ശിഹാബ് കളക്കണ്ടൻ, എൻ നാസർ മാസ്റ്റർ, ബി.പി.സി കോ-ഓർഡിനേറ്റർ സിദ്ദീഖ് .ടി.കെ, സ്വാഗതസംഘം ചെയർമാൻ ഷാലിമാർ ഷൗക്കത്ത്, മുഹമ്മദ് സാദിഖ് കെ.കെ, അനിൽ പ്രസാദ്, പ്രജിത അയ്യപ്പദാസ്, അഫ്സൽ .എം.ടി, അഡ്വ. മുഹമ്മദാലി,വി. പി റഷീദ് മാസ്റ്റർ , പി.കെ. അഫ്സൽ, സിദ്ദീഖ് .വി, ഫിറോസ് ബാബു .വി, എ.കെ. നാസർ മാസ്റ്റർ,ജഹ്ഫർ മാസ്റ്റർ, സീനത്ത് സി.കെ, ഫിറോസ് ബാബു, നൗഷാദ് അലി .എ.കെ, മുഹമ്മദ് ഹമാദ് , രതിദേവി പ്രസംഗിച്ചു. ചടങ്ങിനു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
