പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം ആരംഭിച്ചു
കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം ആരംഭിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവ് നായകള്‍ക്കുമുള്ള വാക്‌സിനേഷന്‍, ലൈസന്‍സ് വിതരണം, തെരുവ് നായകള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കല്‍ എന്നിവ ക്യാമ്പ് മുഖേന ലഭ്യമാക്കും. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി.) പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും നടപ്പാക്കും. മൂന്ന് മാസവും അതിനു മുകളിലും പ്രായമായ വളര്‍ത്തു മൃഗങ്ങള്‍ക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത്. കൃത്യമായ ഇടവേളകളില്‍ കുത്തിവെപ്പ് എടുക്കുന്നതിലൂടെ നായകളില്‍ പ്രതിരോധശേഷി നിലനിര്‍ത്താനും മനുഷ്യരിലേക്ക് പേവിഷബാധ പകരുന്നത് തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന കാസിം നിര്‍വഹിച്ചു. തോലന്നൂര്‍ വെറ്ററിനറി സബ് സെന്ററില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഗിരീഷ് ബാബു, വാര്‍ഡ് അംഗങ്ങളായ അപ്പു മാസ്റ്റര്‍, സുശീല മണിദാസ്, സൗദാമിനി, വെറ്ററിനറി സര്‍ജന്‍ ഡോ. ജ്യോതിഷ് ശങ്കര്‍, എ.എഫ്.ഒ സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
