logo
AD
AD

അകത്തേത്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മാണം: പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

പാലക്കാട്: അകത്തേത്തറ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ കെ സുധീര്‍ അധ്യക്ഷനായി. മേല്‍പ്പാലത്തിന്റെ പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കാനും അടിയന്തരമായി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കി. പാലം ഗതാഗതയോഗ്യമാക്കുന്നതിന് ആവശ്യമായ പ്രധാന നിര്‍മാണപ്രവൃത്തികളെല്ലാം സെപ്റ്റംബര്‍ 30-ഓടെ പൂര്‍ത്തിയാക്കണം. തുടര്‍ന്ന്, പാലത്തിന്റെ സുരക്ഷയും ശേഷിയും ഉറപ്പാക്കുന്നതിനുള്ള പ്രധാനപ്പെട്ട ലോഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ഒക്ടോബര്‍ ആദ്യവാരം തന്നെ നടത്താനും നിര്‍ദേശിച്ചു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വി കെ ശ്രീകണ്ഠന്‍ എം പി, എ. പ്രഭാകരന്‍ എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ മുഹമ്മദ് റാഫി, അകത്തേത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി സുജിത്ത്, ആര്‍.ഡി.ബി.കെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


latest News