logo
AD
AD

സെന്‍സസ് 2027: എന്യൂമറേഷന്‍ പുരോഗതി വിലയിരുത്തി

സെന്‍സസ് 2027 ഒന്നാംഘട്ടവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ എന്യൂമറേഷന്‍ പുരോഗതി ജില്ലാ കലക്ടര്‍ കെ. സുധീര്‍ നേരിട്ട് പരിശോധിച്ച് വിലയിരുത്തി. പാലക്കാട് മുനിസിപ്പല്‍ പരിധിയില്‍ സെന്‍സസ് ബ്ലോക്ക് 36 ല്‍ ഉള്‍പ്പെടുന്ന കല്ലേപ്പുള്ളി എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള പുറമ്പോക്കില്‍ താമസിക്കുന്ന വീട്ടുകാരുടെ എന്യൂമറേഷനാണ് പരിശോധിച്ചത്. എന്യൂമറേറ്ററായ കെ. ജയന്തിയാണ് സെന്‍സസ് എച്ച് എല്‍ ആപ്പിലൂടെ വിവരശേഖരണം നടത്തിയത്. ജില്ലാ സെന്‍സസ് ഓഫീസര്‍ എ. അബ്ദുള്‍ ലത്തീഫ്, സെന്‍സസ് ചാര്‍ജ് ഓഫീസറായ മുനിസിപ്പല്‍ സെക്രട്ടറി ജസീത തുടങ്ങിയവര്‍ പങ്കെടുത്തു.


Latest News

latest News