തിരുവോണം ബംപര്‍ വില്‍പന ജില്ലാതല ഉദ്ഘാടനം നടന്നു
മലപ്പുറം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി.സ്മിജി ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിച്ചു. ആദ്യവില്‍പന മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. സബ്‌ന മന്‍സൂര്‍ അധ്യക്ഷയായി. അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍മാരായ വി.പി.റജുല, വി.ബി.സന്തോഷ് എന്നിവരും ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സിന്റെ വിവിധ പ്രതിനിധികള്‍, ലോട്ടറി ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഇന്‍ ചാര്‍ജ് എം.വി. രാജേഷ് കുമാര്‍ സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ഐ.ജെ.സിനി നന്ദിയും പറഞ്ഞു. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 30 കോടി രൂപയാണ് ഈ വര്‍ഷം തിരുവോണം ബംപറിന് ഒന്നാം സമ്മാനമായി ലഭിക്കുക. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 26 നാണ് നറുക്കെടുപ്പ്.
