logo
AD
AD

'ധീരം' കരാട്ടെ സ്വയം പ്രതിരോധ പരിശീലനം: ജേഴ്‌സി വിതരണം ചെയ്തു

കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ ജെന്‍ഡര്‍ വികസന പദ്ധതിയുടെ ഭാഗമായി ധീരം കരാട്ടെ സ്വയം പ്രതിരോധ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കായി ജേഴ്‌സി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. സ്ത്രീകളെയും കുട്ടികളെയും സ്വയം പ്രതിരോധത്തിന് പ്രാവീണ്യമുള്ളവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ മിഷന്‍ ജെന്‍ഡര്‍ വികസന പദ്ധതിയുടെ നേതൃത്വത്തില്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. മറ്റു സി ഡി എസുകളില്‍ അടുത്ത ദിവസങ്ങളിലായി ജേഴ്സിയും കൈപുസ്തകവും വിതരണവും നടത്തും. 14 പേരാണ് കരാട്ടെ പരിശീലനം പൂര്‍ത്തിയാക്കിയത്. കാവശ്ശേരി പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ രാജന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് രജനീഷ്, ക്ഷേമകാര്യ ചെയര്‍മാന്‍ കാസിം, വികസന കാര്യ ചെയര്‍പേഴ്സന്‍ സംഗീത ബൈജു, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സന്‍ ഗിരിജ സുധാകരന്‍, കുടുംബശ്രീ ചെയര്‍പേഴ്സന്‍ ജമീല, ജില്ലാ കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ എ ഡി എം സി അനുരാധ, ജെന്‍ഡര്‍ ഡിപിഎം ഗ്രീഷ്മ, അസിസ്റ്റന്റ് സെക്രട്ടറി മാലതി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ സുജ തുടങ്ങിയവര്‍ പങ്കെടുത്തു.


Latest News

latest News