എസ്.സി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു
ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് എസ്.സി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ ഉദിനുപറമ്പ് വിതരണോദ്‌ഘാടനം നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാത്തിമ ലത്തീഫ്, വാർഡ് മെമ്പർമാരായ സത്യൻ കെ.പി, ബെൻസി ജയൻ, പി. വിജയൻ, ടി. മാധവൻ, സതി രാജൻ, ഫവാസ് എം.എം, അസിസ്റ്റന്റ് സെക്രട്ടറി സുതൻ ശങ്കർ എന്നിവരും പങ്കെടുത്തു.
