logo
AD
AD

വിദ്യാഭ്യാസ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കും: മന്ത്രി എന്‍. ഷംസുദ്ദീന്‍

മലപ്പുറം: സംസ്ഥാനത്തെ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും സംസഥാന സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. വള്ളുവങ്ങാട് എ.എം.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച വാരിയന്‍കുന്നത്ത് ബാപ്പുട്ടി ഹാജി സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിച്ചെങ്കില്‍ മാത്രമേ മറ്റു രാജ്യങ്ങളിലുള്ള വിദ്യാര്‍ത്ഥികളുമായി മത്സരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. എം.എല്‍.എ അഡ്വക്കറ്റ് എം റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എച്ച് ഷമീം ബാബു, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രോഹില്‍ നാഥ്, സ്‌കൂള്‍ മാനേജര്‍ സിപി ഇബ്രാഹിം ഹാജി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന നിയാസി, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ അസൈനാര്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി റൈഹാനത്ത്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ടി ശരീഫ്, മഞ്ചേരി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി അബൂബക്കര്‍, വാര്‍ഡ് മെമ്പര്‍ ശിഹാബുദ്ദീന്‍ കാരക്കാടന്‍, മഞ്ചേരി നഗരസഭ കൗണ്‍സിലര്‍മാരായ ഹുവൈസ് കെ.എം, റഹീമ അന്‍വര്‍, പിടിഎ പ്രസിഡണ്ട് എം പി അബ്ദുസ്സലാം, പ്രധാന അധ്യാപിക ജിഷ യുസി, എ.ഇ.ഒ ആമിന ബീഗം, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി മുഹമ്മദ്, എച്ച് എം വൈ എച്ച് എസ് മുന്‍ എച്ച്.എം ഷുക്കൂര്‍ മാസ്റ്റര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Latest News

latest News