logo
AD
AD

ഹരിത മിത്രം പ്രവർത്തനങ്ങളിൽ മികവ്; നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം

ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ഹരിത മിത്രം പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം സമ്മാനിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രന് പുരസ്‌കാരം കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇസ്മായിൽ ഇ.കെ., മെമ്പർ എ.കെ. സുബൈർ, നന്നംമ്മുക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ, ജോയിന്റ് ബി.ഡി.ഒ. റാഫി തോമസ്, കില ആർ.പി. അബ്ദുൽ ഫൈസൽ എന്നിവർ സംസാരിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർമർ, VEO മാർ, ഹരിത കർമസേന കോൺസോർഷ്യം പ്രസിഡന്റ്, സെക്രട്ടറി, കെയർടേക്കർ, പങ്കെടുത്തു. ബ്ലോക്ക് BDO ഷിൽജി സ്വാഗതവും, RGSA കൊ-ഓർഡിനേറ്റർ ഷഹീർ നന്ദിയും പറഞ്ഞു.


Latest News

latest News