logo
AD
AD

വാളയാർ വനപരിശീലന കേന്ദ്രം: 30 കോടി രൂപയുടെ പ്രവൃത്തികൾക്ക് തുടക്കം

വാളയാർ വനപരിശീലന കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്ക്, ട്രെയിനീസ് ഹോസ്റ്റൽ, എക്സിക്യൂട്ടിവ് ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനം വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു. എ. പ്രഭാകരൻ എം എൽ എ അധ്യക്ഷനായി. നബാർഡ് സഹായത്തോടെ 30 കോടി ചെലവിലാണ് കെട്ടിടങ്ങൾ നിർമിക്കുക. അക്കാദമിക് ബ്ലോക്കിന് 11.94 കോടി രൂപ, ട്രെയിനീസ് ഹോസ്റ്റലിന് 9.23 കോടി, എക്സിക്യൂട്ടിവ് ഹോസ്റ്റലിന് 8.77 കോടി രൂപ ചെലവിലാണ് നിർമാണം. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക്) ആണ് പദ്ധതി നിർവഹണ ഏജൻസി.


Latest News

latest News