logo
AD
AD

നാഗലശ്ശേരി ഗവ. ഹൈസ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെൻ്റ് പ്രോഗ്രാമിന് (ELEP) തുടക്കമായി

പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റും ചേർന്ന് അപ്പർ പ്രൈമറി മലയാള മീഡിയം അഞ്ച്, ആറ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ (ELEP) ഉദ്ഘാടനം വി.ടി ബൽറാം എം.എൽ.എ നിർവഹിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഡോ.നിഷ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ടി.കെ സുനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ മുസ്തഫ, പി.എം ആര്യൻ മാസ്റ്റർ, ഹസീന, വി.എ അനീഷ, പ്രധാനാധ്യാപകൻ കെ.അനിൽകുമാർ, ഇ.എൽ.ഇ.പി ജില്ല കോ-ഓർഡിനേറ്റർ എ.കെ അപർണ, റിസോഴ്സ് പേഴ്സൺ എം.വി ആതിര നായർ, തൃത്താല ബി.പി.സി സി.വി സുമ, യു.വി റൈഹാനത്, ടി.വി സുരേഷ്, വിദ്യമോൾ വിജയൻ, എം.ജയ എന്നിവർ സംസാരിച്ചു. തൃത്താല ഉപജില്ലയിൽ നിന്നും തിരഞ്ഞെടുത്ത നാഗലശ്ശേരി ഗവ.ഹൈസ്കൂളിലാണ് ഔദ്യോഗികമായി പദ്ധതിക്ക് തുടക്കമായത്. പാലക്കാട് ജില്ലയിൽ 12 ഉപജില്ലകളിലെയും തിരഞ്ഞെടുത്ത ഓരോ സർക്കാർ യു.പി വിദ്യാലയത്തിലാണ് ELEP പദ്ധതി നടപ്പിലാക്കുന്നത്.


Latest News

latest News