logo
AD
AD

വിളയൂർ കൈപ്പുറം റോഡിലെ നിർമ്മാണ പ്രവൃത്തി മാറ്റിവെച്ചു

വിളയൂർ: വിളയൂർ കൈപ്പുറം റോഡിൽ പേരടിയൂർ സെൻററിന് സമീപം ഗ്രാമിക വായനശാലക്ക് മുൻപിലുള്ള കൾവെർട്ട് (കലുങ്ക്) പൊളിച്ചു പണിയുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന വാഹന ഗതാഗത നിരോധനം മാറ്റിവെച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നിർമ്മാണ പ്രവൃത്തികൾ താൽക്കാലികമായി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ജൂലൈ 8 (ബുധനാഴ്ച) രാവിലെ 7 മണി മുതൽ ഒരു മാസത്തേക്ക് ഈ ഭാഗത്ത് പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്നും, വാഹനങ്ങൾ കരിങ്ങനാട് കണിയറാവ് റോഡ് വഴി തിരിച്ചുവിടുമെന്നുമായിരുന്നു നേരത്തെ പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ പ്രവൃത്തി മാറ്റിവെച്ചതോടെ ഈ റോഡിലൂടെയുള്ള ഗതാഗത സംവിധാനം നിലവിലുള്ള രീതിയിൽ തന്നെ തുടരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.


latest News